108 ആംബുലന്‍സ് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് വിഎസ്

0

108 ആംബുലന്‍സ് തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. തട്ടിപ്പില്‍ വയലാര്‍ രവിയുടേയും പി ചിദംബരത്തിന്‍റെയും മക്കളുടെ പങ്ക് വ്യക്തമാണെന്നും അതിനാല്‍തന്നെ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. വയലാര്‍ രവിയുടെ മകന്‍ രവീകൃഷ്ണന്‍ കമ്പനിയുടെ ഡയറക്ടര്‍ അല്ലെന്ന വാദം തെറ്റാണെന്നും വിഎസ് ആരോപിച്ചു.

പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും അതുകൊണ്ടാണ് തട്ടിപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നതെന്നുമാണ് വിഎസ് ആരോപിക്കുന്നത്. 108 ആംബുലന്‍സിലെ ജീവനക്കാര്‍ക്ക് വേതനം പോലും കൊടുത്തിട്ടില്ലെന്നും വിഎസ് പറഞ്ഞു.

(Visited 1 times, 1 visits today)