ഹ്രസ്വദൃഷ്ടിക്കു കാരണം ജനിതകമാറ്റമെന്ന് കണ്ടെത്തി

0

നേത്രരോഗങ്ങളില്‍ സാധാരണമായ ഹ്രസ്വദൃഷ്ടിക്കു കാരണം ജനിതകമാറ്റമാണെന്നു കണ്ടെത്തി. .ങ്കമ്പ2 എന്ന ജീനിലുണ്ടാകുന്ന മാറ്റം മൂലം കണ്ണിലെ കലകളിലെ ഓക്‌സിജന്‍, കോപ്പര്‍ എന്നിവയുടെ ആവശ്യാനുസരണമുള്ള അളവ് ക്രമീകരിക്കാന്‍ കഴിയാത്തതാണ് ഹ്രസ്വദൃഷ്ടിക്കു കാരണമാകുന്നതെന്ന് ഡ്യൂക് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ ജനിറ്റിക്‌സിലെ ഡ്യൂക് ഐ സെന്ററിലെ ഗവേഷകര്‍ കണ്ടെത്തി.

കണ്ണിനു നീളക്കൂടുതലുള്ളവരിലും കൃഷ്ണമണിക്കു കൂടുതല്‍ വളവുള്ളവരിലും ഹ്രസ്വദൃഷ്ടി കൂടുതലായി കണ്ടിരുന്നു. കണ്ണിലേക്കെ ത്തുന്ന പ്രകാശത്തെ നേരാംവണ്ണം കേന്ദ്രീകരിക്കാനാവാന്‍ ഈ രോഗമുളളവര്‍ക്കു കഴിയാത്തതാണ് പ്രശ്‌നം.

ഏഷ്യന്‍ വംശജരില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. രോഗകാഠിന്യമേറിയ വരില്‍ ഇത് മറ്റ് ഗുരുതരമായ നേത്രരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നതായി അമേരിക്കന്‍ ജേണല്‍ ഓഫ് ജനിറ്റിക്‌സിസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കൂടുതല്‍ സമയം വായനയ്ക്കായി ചെലവഴിക്കുന്നതു പോലുളള പാരിസ്ഥിതികമായ ഒട്ടേറെ ഘടകങ്ങളും ജനിതകഘടകങ്ങള്‍ക്കൊപ്പം ഹ്രസ്വദൃഷ്ടിക്കു കാരണമാകുന്ന തായും പഠനത്തില്‍ പറയുന്നു.

രോഗത്തിന്റെ ജനിതകബന്ധം ഇതാദ്യമായാണ് കണ്ടെത്തുന്നതെന്ന ഗവേഷണ ത്തിനു നേതൃത്വം നല്‍കിയ പ്രഫ. ടെറി യങ് പറഞ്ഞു. രോഗം കൂടുതലായി കണ്ടു വരുന്ന കുടംബങ്ങളെ പഠനവിധേയമാക്കിയാണ് ജനിതകഘടകം കണ്ടെത്തിയത്.

ss

(Visited 5 times, 1 visits today)