ഹാമീദ് അന്‍സാരി ഇന്ന് തിരിച്ചെത്തും

0

hamid
താജിക്കിസ്ഥാനില്‍ നാലുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരി ഇന്ന് തിരിച്ചെത്തും. താജിക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച ആധുനിക ടെക്‌നിക്കല്‍ വര്‍ക്്‌ഷോപ്പ് സന്ദര്‍ശനമാണ് രാഷ്ട്രപതിയുടെ താജിക്കിസ്ഥാനിലെ അവസാന ഔദ്യോഗിക പരിപാടി. ലോകത്തിലെ ഏറ്റവും ഉയരമുള്ള ന്യൂറെക് ഡാം ഇന്നലെ രാഷ്ട്രപതി സന്ദര്‍ശിച്ചിരുന്നു. 9 വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ ഡാമില്‍ നിന്നാണ് താജിക്കിസ്ഥാനില്‍ ഉപയോഗിക്കുന്നതിന്റെ 98 ശതമാന വൈദ്യുതിയും ലഭിക്കുന്നത്. താജിക്കിസ്ഥാനില്‍ നിര്‍മാണത്തിലിരിക്കുന്ന റോഗന്‍ അണക്കെട്ട് 2015ല്‍ പൂര്‍ത്തിയാകുന്നതുവരെ ലോകത്തിലെ ഉയരം കൂടിയ അണക്കെട്ട് എന്ന പദവി ന്യൂറെക് ഡാമിന് സ്വന്തമാണ്.

 

(Visited 9 times, 1 visits today)