സൗദിയില്‍ പെണ്‍കുട്ടികള്‍ക്കും കളിക്കാം

0

06-saudigirlsplaying
സൗദി അറേബ്യയിലെ പെണ്‍കുട്ടികള്‍ക്കും ഇനി ആണ്‍കുട്ടികളെ പോലെ കായികമത്സരങ്ങളില്‍ പങ്കെടുക്കാം. യാഥാസ്ഥിക മുസ്ലീം ഭരണം നിലനില്‍ക്കുന്ന സൗദിയിലെ സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിപ്ലവകരമായ തീരുമാനമാണിത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ മെച്ചം ഏറ്റവും കൂടുതല്‍ ലഭിക്കുക. നിലവില്‍ ശരിയത്ത് നിയമമനുസരിച്ചാണ് സ്‌കൂളിലെ കാര്യങ്ങള്‍ നീങ്ങുന്നത്. ശക്തമായ ഉപാധികളോടെ തന്നെയാണ് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളത്. മാന്യമായ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ മാത്രമേ മത്സരപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. കൂടാതെ കഴിയുന്നതും അധ്യാപികമാരായിരിക്കണം പെണ്‍കുട്ടികളുടെ മത്സരത്തിന് മേല്‍നോട്ടം വഹിക്കേണ്ടത്. സൗദിയില്‍ എല്ലാം തിരിച്ചുവരികയാണ്. സ്ത്രീ സ്വാതന്ത്ര്യവും. ഇത് കാലത്തിന്റെ ആവശ്യമാണ്അസീസാ യൂസുഫ് അറിയിച്ചു. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ഒളിംപിക്‌സില്‍ രണ്ടു വനിതാ താരങ്ങളെ പങ്കെടുപ്പിക്കാന്‍ സൗദി അറേബ്യ തയ്യാറായിരുന്നു

(Visited 5 times, 1 visits today)