സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധന

0

gold

ഒരാഴ്ചത്തെ കനത്ത ഇടിവിനു ശേഷം സ്വര്‍ണവില തിരിച്ചു കയറുന്നു. പവന് 280 രൂപ വര്‍ധിച്ച് വീണ്ടും 20,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2500 രൂപയായി. ഇന്നലെ 19800 രൂപ എന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 240 രൂപ വര്‍ധിച്ച് 19720 രൂപയിലെത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2560 രൂപയുടെ കുറവാണുണ്ടായത്.
ഇടിവുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ കനത്ത വില്‍പ്പനയായിരുന്നു. വിലക്കുറവ് മുതലെടുക്കാന്‍ ആവശ്യക്കാരെത്തിയതാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം. സ്വര്‍ണ വില കുത്തനെ താണ മൂന്നു ദിവസം കൊണ്ട് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത് 15 ടണ്ണോളം സ്വര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ആഗോളശ വിപണിയിലെ സ്ഥിരതക്കുറവ് ഇപ്പോഴും ആഭ്യന്തരവിപണിയെ ഉലക്കുന്നുണ്ട്.

 

(Visited 2 times, 1 visits today)