സ്വര്‍ണ്ണവിലയില്‍ കനത്തഇടിവ്

0

gold

സ്വര്‍ണ വിലയില്‍ വീണ്ടും കനത്ത ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 20800 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 2600 രൂപയായി. നാലു ദിവസംകൊണ്ട് കുറഞ്ഞത് 1240 രൂപയാണ്. രാജ്യാന്തര വിപണിയിലെ വിലക്കുറവിന്റെ ചുവടൊപ്പിച്ചാണ് ഇന്ത്യയിലും വില ഇടിയുന്നത്. കേരളത്തില്‍ ശനിയാഴ്ച പവന് (എട്ടു ഗ്രാം) 560 രൂപയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച 21,700 രൂപയായിരുന്ന വിലശനിയാഴ്ച 21,200ല്‍ എത്തി.

താങ്ങാനാവാത്ത നിലവാരത്തിലേക്കു കുതിച്ചുയര്‍ന്നുകൊണ്ടിരുന്ന വില ക്രമേണയാണെങ്കിലും കുറഞ്ഞുവരുന്നതു സാധാരണക്കാര്‍ക്ക് ആശ്വാസകരമാകുന്നുണ്ട്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൂടുതല്‍ ദുര്‍ബലമാകാനാണു സാധ്യതയെന്നും അതിനാല്‍ രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയുടെ നേട്ടം അതേ തോതില്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു തുടര്‍ന്നും കൈവരില്ലെന്നും ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഇപ്പോള്‍ സ്വര്‍ണ വിലയിലെ ഈ ഇടിവിന് കാരണങ്ങള്‍ പലതാണ്. യുഎസ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുകയാണെന്നതിന്റെയും വിവിധ കറന്‍സികളുമായുള്ള വിനിമയത്തില്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണെന്നതിന്റെയും സൂചനകള്‍ ഡിമാന്‍ഡിന്റെ മാറ്റു കുറയ്ക്കുന്നു. ജോര്‍ജ് സോറോസിനെപ്പോലുള്ള ചില വന്‍കിട ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സ്വര്‍ണം വന്‍ തോതില്‍ വിറ്റഴിച്ചതും വിപണിക്കു വിനയായി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന സൈപ്രസ് 40 കോടി യൂറോയുടെ (2800 കോടി രൂപയുടെ) സ്വര്‍ണ ശേഖരം വില്‍ക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്.

 

(Visited 3 times, 1 visits today)