സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 440 രൂപ കുറഞ്ഞു

0

gold
സ്വര്‍ണവിലയില്‍ ഇടിവ്. പവന്റെ വില 440 രൂപ കുറഞ്ഞ് 21,800 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞു. ആഗോളവിപണിയിലെ വിലയിടിവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ 4 ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
സീസണ്‍ അടുക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ തന്നെ സ്വര്‍ണവില ഉയരുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണവ്യാപാരത്തിന് ശുഭമുഹൂര്‍ത്തമെന്ന് കരുതുന്ന അക്ഷയതൃതീയ വരുന്നതും സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടത്തിന് സാഹചര്യമൊരുക്കുമെന്ന് കരുതപ്പെടുന്നു.

(Visited 1 times, 1 visits today)