സ്വദേശിവല്‍ക്കരണം; ഇന്ത്യന്‍ മന്ത്രിതല സംഘം സൗദിയിലെത്തി

0

13941
നിതാഖാത്തുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിദ്ദയിലെത്തിയ ഇന്ത്യന്‍ ഉന്നതതലസംഘം ഇന്ന് സൗദി തൊഴില്‍മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി, കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവു, ജിദ്ദ കോണ്‍സല്‍ ജനറല്‍ അഹമ്മദ് കിദ്വായ് തുടങ്ങിയവരും സംഘത്തിലുണ്ട്. നിതാഖാത്ത് നിയമം കര്‍ശനമായി നടപ്പാക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് സംഘം പ്രധാനമായും ചര്‍ച്ച ചെയ്യുക. സൗദി വിദേശകാര്യമന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തിയേക്കും. സൗദിയിലെ വിവിധ ഇന്ത്യന്‍ സംഘടനകളുമായും സംഘം കൂടിക്കാഴ്ചനടത്തും. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സൗദിയിലെത്തിയ ഉന്നതലസംഘം ചൊവ്വാഴ്ച മടങ്ങും.

 

(Visited 6 times, 1 visits today)