സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

0

Nurse1
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം പരിഷ്‌കരിച്ചു. 25 മുതല്‍ 35 ശതമാനം വരെയാണ് വര്‍ദ്ധന. ശമ്പള പരിഷ്‌കരണത്തിന് ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. ഇതോടെ 100ലേറെ കിടക്കകളുള്ള ആശുപത്രികളിലെ അടിസ്ഥാന ശമ്പളം 12, 916 രൂപയാകും.
ബലരാമന്‍ കമ്മറ്റിയുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് പരിഗണിച്ച് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനും തൊഴില്‍ വകുപ്പും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
20 കിടക്കകളുള്ള ആസ്പത്രികളില്‍ ശമ്പളം 25 ശതമാനം വര്‍ധിക്കും. 20 മുതല്‍ 100 വരെ കിടക്കകളുള്ള ആസ്പത്രികളില്‍ വര്‍ധനവ് 31 ശതമാനമാണ്. 100 നുമുകളില്‍ കിടക്കകളുള്ള ആസ്പത്രികളില്‍ 35 ശതമാനവുമാണ് വര്‍ധനവ് നടപ്പാക്കുക. 100ലേറെ കിടക്കകളുള്ള ആശുപത്രിയില്‍ അലവന്‍സടക്കം ശമ്പളത്തില്‍ 48 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും.
500 രൂപ മുതല്‍ 1250 രൂപ വരെ അലവന്‍സ് നല്‍കണമെന്നും തീരുമാനം എടുത്തിട്ടുണ്ട്.
ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ ബലരാമന്‍ കമ്മീഷന് അധികാരമില്ലെന്നായിരുന്നു സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട്. കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.

(Visited 4 times, 1 visits today)