സ്മാര്‍ട്ട്‌ഫോണുകളില്‍ മലയാളവുമായി ഇന്‍ടെക്സ്

0

Intex-Aqua-Flash-Tendy-Smartphoneകൊച്ചി: മൊബൈല്‍ ഫോണുകളുടെയും അനുബന്ധ വസ്തുക്കളുടെയും പ്രമുഖ നിര്‍മാണകമ്പനിയായ ഇന്‍ടെക്‌സ് ടെക്‌നോളജീസിന്റെ അക്വാ മാര്‍വെല്‍, അക്വാ 3.2 എന്നി സ്മാര്‍ട്ട്‌ഫോണുകളില്‍ മാതൃഭാഷ എന്ന പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇതനുസരിച്ച് തങ്ങളുടെ ഫോണുകളില്‍ അധിക ചാര്‍ജുകള്‍ നല്‍കാതെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്ന ഭാഷകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട പട്ടണങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന സ്മര്‍ട്ട് ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്ലിക്കേഷന്റെ അവതരണം. അക്വാ മാര്‍വലിന് 3990 രൂപയും അക്വാ 3.2ന് 3790 രൂപയുമാണ് വില.

ഓണ്‍സ്‌ക്രീനിലെ വിര്‍ച്വല്‍ കീബോര്‍ഡിലൂടെ മലയാളം ഉള്‍പ്പെടെയുള്ള 17 ഇന്ത്യന്‍ ഭാഷയില്‍ സന്ദേശങ്ങള്‍ അനായാസമായി ടൈപ്പ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ ആപ്ലിക്കേഷന്റെ മുഖ്യ സവിശേഷത. നിങ്ങളുടെ എഴുത്തിന്റെ തുടര്‍ച്ചയ്ക്കനുസരിച്ച് കീ മാറുംവിധത്തിലാണ് ഇതിലെ ടൈപ്പിങ് സംവിധാനം.

മലയാളത്തിനും ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും പുറമെ ഹിന്ദി, ഉറുദു, ബംഗാളി, ആസാമീസ്, പഞ്ചാബി, ഗുജറാത്തി, സംസ്‌കൃതം, മൈഥിലി, മറാത്തി, ബോഡോ, സന്താളി,മണിപ്പൂരി, സിന്ധി, ദോഗ്രി, കൊങ്കണി, നേപ്പാളി, ഒറിയ എന്നി ഭാഷകളിലും പുതിയ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

എസ് എം എസ് അയക്കാനും കോണ്ടാക്ടുകള്‍ സേവ് ചെയ്യാനും സെര്‍ച്ച് ചെയ്യാനും ഗൂഗിള്‍ സെര്‍ച്ച് ചെയ്യാനും പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഫോണ്‍ ബുക്കിലും സ്വന്തം ഭാഷ ഉപയോഗിക്കാം. ഫേസ് ബുക്ക്, ട്വിറ്റര്‍, വിവിധ ബ്ലോഗുകള്‍ എന്നിവയിലും പ്രാദേശിക ഭാഷ ഉപയോഗിക്കാം.

തങ്ങളുടെ ഇന്‍ടെക്‌സ് സ്മാര്‍ട്ട് ഫോണിലെ ഭാഷ മാറ്റുന്നതിന് ഉപയോക്താവ് ഇനിപറയുന്ന രീതി അവലംബിച്ചാല്‍ മതി. ആദ്യം സെറ്റിങ്‌സില്‍ പോയി ലാംഗ്വേജ് ആന്റ് കീബോര്‍ഡിലെത്തുക. അതില്‍ നിന്ന് നമുക്കാവശ്യമുള്ള ഭാഷയില്‍ അമര്‍ത്തുക. തുടര്‍ന്ന് കീബോര്‍ഡ്, ഇന്‍പുട്ട് മെത്തേഡ് – ഡീഫോള്‍ട്ട് – സെലക്ട് ഹിന്ദി ഇന്‍പുട്ട് മെത്തേഡ് എന്നിങ്ങനെ പോയി ഒ കെ അമര്‍ത്തുക.

(Visited 5 times, 1 visits today)