സോണിയാ ഗാന്ധിയുടെ വസതിയ്ക്കുമുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം

0

sajjan-kumar-protests
സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയ്ക്കു മുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം. നൂറോളം വരുന്ന സിഖ് സംഘടനാ പ്രവര്‍ത്തകരാണ് സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധക്കാരെ പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ സോണിയാ ഗാന്ധിയുടെ കോലം കത്തിച്ചു.
ഇന്നലെ ദില്ലി മെട്രോ സ്‌റ്റേഷനിലേക്കും സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെത്തുടര്‍ന്ന് കോടതി പരിസരത്തും സിഖ് സംഘടനകള്‍ പ്രതിഷേധവുമായി എത്തുകയും വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ കോടതി മുറിയില്‍ ചെറിപ്പേറ് നടത്തുകയും ചെയ്തിരുന്നു.

(Visited 3 times, 1 visits today)