സൈനികവിവരങ്ങള്‍ പുറത്തു വിട്ട മൂന്ന് നാവിക ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ശുപാര്‍ശ

0

indian navy 20 june
അതീവരഹസ്യ സൈനികവിവരങ്ങള്‍ സോഷ്യല്‍ നെറ്റ്്വര്‍ക്കിങ് സൈറ്റുകളിലൂടെ പുറത്തു വിട്ട മലയാളി അടക്കമുള്ള മൂന്ന് നാവിക ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ ശുപാര്‍ശ. ഇന്ത്യന്‍ നാവികസേനയുടെ വെസ്‌റ്റേണ്‍ കമാന്‍ഡിലെ കമാന്‍ഡര്‍മാരായ ലിജോ സ്റ്റീഫന്‍ ചാക്കോ, കല്യാണ്‍കുമാര്‍, കെ.വി. ശര്‍മ എന്നിവരെ സേനയില്‍നിന്ന് പുറത്താക്കണമെന്നാണ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. . വിഷയം ഇപ്പോള്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ പങ്കാളിയായ മറ്റൊരു ഉദ്യോഗസ്ഥനെ ശാസിക്കാനും നാവികസേന തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ പടക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളും, പട്രോളിങ്ങിന്റെ വിശദാംശങ്ങളും ഇവര്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു.

(Visited 3 times, 1 visits today)