സെവഗ് തിരിച്ചതിയാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല:ജയവര്‍ധന

0

Mahela-Jayawardene-ipl-22278902-635-451
പരുക്കു ഭേദമായി വീരേന്ദര്‍ സേവാഗ് മടങ്ങി വരുന്നതു കൊണ്ടു മാത്രം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവില്ലെന്നു ക്യാപ്റ്റന്‍ മഹേള ജയവര്‍ധന. വീരുവിന്റെ അസാന്നിധ്യം മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. വീരു വന്നതുകൊണ്ടു പ്രശ്‌നങ്ങള്‍ തീരുന്നുമില്ല. കഴിഞ്ഞ ആറു കളികളില്‍ രണ്ടിലെങ്കിലും ഞങ്ങള്‍ക്കു ജയിക്കാമായിരുന്നു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവയോടു തോറ്റതിന് ഒരു ന്യായീകരണവുമില്ല. ചെന്നൈ സൂപ്പര്‍കിങ്‌സിനു മുന്നില്‍ 83 റണ്‍സിന് ഓള്‍ഔട്ടായി 86 റണ്‍സ് തോല്‍വി ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു ജയവര്‍ധന.

ഈ സീസണ്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മടങ്ങിവരവ് ആരും പ്രതീക്ഷിക്കാത്തപ്പോഴും പൂര്‍ണമായും പ്രതീക്ഷ കൈവിടാന്‍ താന്‍ ഒരുക്കമല്ലെന്നു ലങ്കന്‍ താരം പറഞ്ഞു. പോയിന്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഇനിയും സാധിക്കും. ടീമിന്റെ കഴിവില്‍ എനിക്കു വിശ്വാസമുണ്ട്. – ജയവര്‍ധന പറഞ്ഞു.

 

 

 

(Visited 3 times, 1 visits today)