സെന്‍സെക്‌സ് വീണ്ടും 19000 കടന്നു

0

sen
രണ്ടാഴ്ചയ്ക്കു ശേഷം മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 19000 പോയിന്റ് പിന്നിട്ടു. 285.30 പോയിന്റ് ഉയര്‍ന്ന് 19016.46 ല്‍ ക്ലോസ് ചെയ്തു. വിദേശ വ്യാപാര നയം കേന്ദ്രം പരിഷ്‌കരിച്ചതും പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിപണിക്കു ശക്തി പകര്‍ന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ക്കായിരുന്നു വിപണിയില്‍ ഏറെ പ്രിയം.

ദേശീയ ഓഹരി സൂചിക നിഫ്റ്റി 94.40 പോയിന്റ് ഉയര്‍ന്ന് 5783.10 പോയിന്റില്‍ ക്ലോസ് ചെയ്തു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, ബാങ്കിങ് സെക്ടറുകളിലെ ഓഹരികള്‍ക്കായിരുന്നു ഇവിടെ പ്രിയമേറെ. സെന്‍സെക്‌സില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, എം ആന്‍ഡ് എം, ഭാരതി എയര്‍ടെല്‍, ഐടിസി, ഒഎന്‍ജിസി എന്നീ ഓഹരികളും വാങ്ങാന്‍ ഇടപാടുകാര്‍ മല്‍സരിച്ചു.

 

(Visited 5 times, 1 visits today)