സൂര്യതാപത്തില്‍ പഞ്ചാബും വീണു

0

hy
പഞ്ചാബ് കിങ്‌സ് ഇലവനെ അഞ്ചുവിക്കറ്റിനു പരാജയപ്പെടുത്തി, ഈ സീസണിലെ അദ്ഭുത ടീമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഏഴുകളിയില്‍നിന്നു സണ്‍റൈസേഴ്‌സിന് 10 പോയിന്റ്. അഞ്ചുവിജയവും രണ്ടു തോല്‍വിയും. സ്പിന്‍ ബോളര്‍മാരെ വല്ലാതെ സ്‌നേഹിച്ച പിച്ചില്‍, വേഗം കുറഞ്ഞ സ്‌കോറിങ്ങ് ആയിരുന്നിട്ടു പോലും ചാഞ്ചല്യമില്ലാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു ഹൈദരാബാദ്.
സ്‌കോര്‍: പഞ്ചാബ് കിങ്‌സ് ഇലവന്‍- 20 ഓവറില്‍ ഒന്‍പതിനു 123, ഹൈദരാബാദ് സണ്‍റൈസേഴ്‌സ്- 18.5 ഓവറില്‍ അഞ്ചിന് 127.

ആന്ധ്രപ്രദേശില്‍നിന്നുള്ള പത്തൊമ്പതുകാരന്‍ ഹനുമ വിഹാരിയാണു മാന്‍ ഓഫ് ദ് മാച്ച്. 39 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 46 റണ്‍സ് നേടിയ വിഹാരിയുടെ ബാറ്റിങ്ങാണു വിജയലക്ഷ്യത്തിലേക്ക് സണ്‍റൈസേഴ്‌സിനെ വേഗം അടുപ്പിച്ചത്.

 

(Visited 1 times, 1 visits today)