സൂര്യഘാതം തടയാന്‍

0

flat,550x550,075,f

കേരളം പൊള്ളുകയാണ്്. കൂടാതെ ഇനിയും ചൂട് കൂടുമെന്ന് മുന്നറിയിപ്പും. ജൂണ്‍ മാസം എത്തുന്നത് വരെ ഇപ്പോള്‍ മലയാളിയുടെ വലിയ പേടിയാണ് ‘സൂര്യാഘാതം’. കഴിഞ്ഞ ദിവസങ്ങളില്‍ 12 ഓളം ആളുകളാണ് സൂര്യതാപ(ൗെി യൗൃി)മേറ്റ് ചികിത്സ തേടിയത്. വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയായ സൂര്യാഘാതത്തെ എങ്ങിനെ മെരുക്കാം എന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

സൂര്യാഘാതം കൊണ്ടുണ്ടാകാനിടയുള്ള പ്രധാന ശാരീരിക ബുദ്ധിമുട്ട് നിര്‍ജലീകരണമാണ്. നിര്‍ജലീകരണം കൊണ്ട് ശരീരത്തില്‍ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ധാരളം വെള്ളം കുടിക്കണം. വെള്ളരിക്ക,കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത സലാഡുകള്‍ കഴിക്കുന്നത് സൂര്യാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.

പുറത്തിങ്ങുമ്പോള്‍ കഴിയുന്നതും വെള്ള വസ്ത്രം ധരിക്കുക, മൂത്രത്തില്‍ പഴുപ്പ് വരെ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല് മാംസഭക്ഷണം കുറച്ച് വെള്ളം ശരീരത്തിന് കൂടുതല്‍ നല്‍കുക.

സൂര്യതാപമേറ്റവരുടെ ത്വക്കിന് ചുവപ്പു നിറവും വേദനയും അനുഭവപ്പെടുന്നു. സൂര്യാഘാതം ഏല്‍ക്കുന്നതുമൂലം ത്വക്കിന് പൊള്ളലേല്‍ക്കുകയും അടര്‍ന്ന് പോകുകയും ചിലപ്പോള്‍ സംഭവിക്കാറുണ്ട്. ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുന്നതും സാധാരണമാണ്.

സൂര്യാഘാതമേല്‍ക്കുന്നവര്‍ ഉടന്‍തന്നെ ചികില്‍സ തേടേണ്ടത് അത്യാവശ്യമാണ്. രക്തചക്രംമണം ഇല്ലാതാകുകയും അവയവങ്ങള്‍ക്കോ, ശരീരത്തിനോ തളര്‍ച്ച വരാനും ഇടയുണ്ട്. പനി, മനം പുരട്ടല്‍, തണുപ്പു തോന്നല്‍, ജലദോഷം പോലെയുള്ള അവസ്ഥ എന്നിവയും സൂര്യാഘാതമേറ്റതിന്റെ ലക്ഷണങ്ങളാണ്.

സൂര്യാഘാതം ഒഴിവാക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങാതിരിക്കുക. ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ ഏല്‍ക്കാത്തവിധം വസ്ത്രധാരണം ചെയ്യണം(ഉദാനീളന്‍ കൈകളുള്ള ഷര്‍ട്ട്). നട്ടുച്ച സമയത്തും മറ്റും പുറത്തിറങ്ങുമ്പോള്‍ കുട ചൂടി പോകുന്നതും നന്നായിരിക്കും.

വേനലില്‍ ധാരാളം വെളളം കുടിക്കുന്നത് സൂര്യാഘാതത്തെ ഒരു പരിധിവരെ തടയാന്‍ സഹായിയ്ക്കുന്നു. ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കും

ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക. കടുത്ത വെയിലില്‍ സഞ്ചാരം ഒഴിവാക്കുക.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക. സൂര്യ പ്രകാശം ഏല്‍ക്കാനിടയുള്ള ശരീരഭാഗങ്ങളില്‍ സണ്‍ സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുക. വെയിലത്തിറങ്ങാനിടയായാല്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ സ്വയം ചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. പ്രായാധിക്യമുള്ളവരുടെയും കുഞ്ഞുങ്ങളുടെയും മറ്റു രോഗങ്ങള്‍ക്കു ചികിത്സി ക്കുന്നവരുടെയും ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.

വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയില്‍ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ടു പോകാതിരിക്കുക

കാലാവസ്ഥയും മാറുമ്പോള്‍ ഉണ്ടാകുന്ന പുതിയ രോഗങ്ങളെപ്പോലെ തന്നെ മലയാളികള്‍ക്ക് കേട്ടറിവു മാത്രമുള്ള സൂര്യാഘാത ഭീഷണിയും കേരളത്തില്‍ അനുഭവപ്പെടുന്നു. കേരളീയര്‍ സൂര്യാഘാതത്തെപ്പറ്റിയും പ്രകൃതിയെക്കുറിച്ചും കൂടുതല്‍ ബോധവാന്മാരാകണം.

(Visited 29 times, 1 visits today)