സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിക്ക് സാധ്യത

0

caeserianലണ്ടന്‍ :സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാന്‍ വന്‍ സാധ്യതയെന്ന് പഠനം. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കാളും അലര്‍ജി ഉണ്ടാകാന്‍ അഞ്ചിരട്ടി സാധ്യത ഈ കുട്ടികള്‍ക്കുണ്ടാകുമെന്ന് ഡെട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി.

സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജനനനാളിയിലുടെയുള്ള വരവ് ഇല്ലാതാകുന്നു. ഇതോടെ മാതാവിന്റെ ബാക്ടീരിയ ബാധിക്കാന്‍ ഇടവരുത്തുന്നു. ഇതാണ് അലര്‍ജിക്ക് കാരണമാകുന്നത്. ഇളംപ്രായത്തിലുള്ള വൃത്തിയായ സാഹചര്യങ്ങളും കുട്ടിക്കാലത്തെ അലര്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ കണ്ടെത്തല്‍.

കുട്ടിയുടെ പ്രതിരോധ സംവിധാനത്തിലെ വികസനവുമായും അലര്‍ജികളുടെ ഉല്‍ഭവവുമായും കുട്ടിക്കാലത്തെ മൈക്രോ ഓര്‍ഗാനിസത്തിന് ബന്ധമുണ്ടെന്ന് ഡോ. ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി. 1,258 നവജാതശിശുക്കളില്‍ പഠനം നടത്തിയശേഷമായിരുന്നു ഈ കണ്ടെത്തല്‍. സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞിന് രണ്ടു വയസാകുമ്പോഴേക്കും മറ്റു കുട്ടികള്‍ക്കുണ്ടാകുന്നതിലും കൂടുതല്‍ അലര്‍ജി സാധ്യതയുള്ളതായാണ് പഠനത്തില്‍ തെളിഞ്ഞത്.

(Visited 1 times, 1 visits today)