സരബ്ജിത് സിങിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചു

0

Sarabjit_New_295
ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിന് ഇരയായി ലാഹോറിലെ ആശുപത്രിയില്‍ ഗുരുതരാവശ്ഥയില്‍ കഴിയുന്ന സരബ്ജിത് സിങിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ നിഷേധിച്ചു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെങ്കിലും, മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. സരബ്ജിത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ അധികൃതരുടെ വിശദീകരണം. അതേസമയം, സരബ്ജിത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായ സാഹര്യത്തില്‍, ഭാവി നടപടികള്‍ തീരുമാനിക്കുന്നതിനായി അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ വാഗാ അതിര്‍ത്തി വഴി നാളെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.

(Visited 4 times, 1 visits today)