സരബ്ജിത്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

0

sarabjit-singh_350_042613081500sarabjit-singh_350_042613081500
പാക്ജയിലില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ജന്മനാടായ ഭിഖിവിന്ദില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരിക്കും സംസ്‌കാരം നടക്കുക. മൃതദേഹം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ലഹോറില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ അമൃത്്‌സറിലെത്തിച്ചത്. നൂറുകണക്കിന് നാട്ടുകാരാണ് അനുശോചനമര്‍പ്പിക്കാന്‍ അമൃത് സറിലെ രാജാ സന്‍സി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സരബ്ജിത്തിന്റെ കുടുംബത്തിന് ഒരുകോടി രൂപ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ അറിയിച്ചു.സരബ്ജിത്തിന്റെ സഹോദരിമാര്‍ക്ക് ജോലിനല്‍കാമെന്നും പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

(Visited 6 times, 1 visits today)