സരബ്ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

0

sarabjith
പാക്ക് ജയിലിലെ ആക്രമണത്തെ തുടര്‍ന്നു കൊല്ലപ്പെട്ട ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത്ത് സിങ്ങിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണു ധനസഹായം നല്‍കുക.

അതേസമയം, സരബ്ജിത്തിനെ വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നകാര്യം പാക്കിസ്ഥാന്‍ അറിയിച്ചിരുന്നില്ലെന്ന് ഇന്ത്യ. സരബ്ജിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ത്യയ്ക്ക് കൈമാറി. പ്രത്യേക വിമാനത്തില്‍ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം പുറത്തുവിടും.

 

(Visited 9 times, 1 visits today)