സരബ്ജിത്തിനെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യം

0

പാകിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സരബ്ജിത്ത് സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തിക്കണമെന്ന് കുടുംബാംഗങ്ങളുടെ ആവശ്യം. സരബ്ജിത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങള്‍ക്ക് പാകിസ്ഥാന്‍ അനുമതി നല്‍കി.

സരബ്ജിത്തിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനില്‍ എത്തിയപ്പോഴാണ് കുടുംബാംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ജിന്ന ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സരബ്ജിത്തിനെ ഉടന്‍ വിദഗ്ദ ചികിത്സയ്ക്കായ് രാജ്യത്തേയ്ക്ക് മാറ്റണമെന്നാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം ഭാര്യ ഗുര്‍പ്രീത് കൗര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഈയവസ്ഥയില്‍ ഒരുമാറ്റം സാധ്യമല്ലെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സരബ്ജിത്തിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ പ്രയാസമാണെന്നും അദ്ദേഹം കടുത്ത കോമ അവസ്ഥയിലാണിപ്പോഴെന്നും അവര്‍ വ്യക്തമാക്കി.Sarabjit_New_295

(Visited 4 times, 1 visits today)