സരബ്ജിത്തിനെ കാണാന്‍ കുടുംബാംഗങ്ങല്‍ക്ക് അനുമതി

0

Sarabjit_New_295

പാക്കിസ്ഥാനിലെ ജയിലില്‍ നിന്നും സഹ തടവുകാരുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരന്‍ സരബ്ജിത് സിംഗിനെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കി. സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ പൂനം, സ്വപന്‍ദീപ് സഹോദരി ദല്‍ബീര്‍ കൗര്‍ എന്നിവര്‍ ഞായാറാഴ്ച ലാഹോറിലേക്കു പോകും. 15 ദിവസത്തെ വിസയും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം ഒരാള്‍ക്ക് സരബ്ജിതിന്റെ കൂടെ ആശുപത്രിയില്‍ കഴിയാന്‍ അനുമതിയുണ്ട്.

അതേസമയം ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കഴിയുന്ന സരബ്ജിത്തിന്റെ ആരോഗ്യ നില ഗുരുതരമാണ് . വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തുന്നത്. ലാഹോറിലെ കോട്ട് ലഘ്പത് ജയിലില്‍ കഴിയുകയായിരുന്ന സരബ്ജിതിനെ ഒരു സെല്ലില്‍ നിന്ന് മറ്റൊരു സെല്ലിലേക്ക് മാറ്റുന്നതിനിടെ രണ്ട് തടവുകാര്‍ ചേര്‍ന്ന് ഇഷ്ടികയും കത്തിയുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയോട് പൊട്ടിയ നിലയിലായിരുന്നു സരബ്ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം സരബ്ജിത് ചികിത്സയില്‍ കഴിയുന്ന ജിന്നാ ആശുപത്രിയില്‍ മാധ്യമങ്ങള്‍ക്കു പ്രവേശനം അനുവണ്ടദിണ്ടച്ചില്ല.
1990 ല്‍ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ നാലു സ്‌ഫോടനങ്ങള്‍ നടന്ന കേസിലാണ് സരബ്ജിത്ത് സിംഗിനു പാക്ക് കോടതി വധശിക്ഷ വിധിച്ചത്

 

(Visited 3 times, 1 visits today)