സജ്ജന്‍കുമാറിനെ കുറ്റവിമുക്തനാക്കി

0

sajjan_kumar_185_20050822
സിഖ് വിരുദ്ധ കലാപത്തിനിടെ ഡല്‍ഹി കന്റോണ്‍മെന്റില്‍ അഞ്ചുപേര്‍കൊല്ലപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ഡല്‍ഹി കോടതി കുറ്റവിമുക്തനാക്കി. വിധിയില്‍ പ്രതിഷേധിച്ച് വിധി പ്രസ്താവിച്ച ജഡ്ജിക്കുനേരെ കോടതിക്കകത്ത് ചെരുപ്പേറുണ്ടായി. കോടതിക്കു പുറത്തും പ്രതിഷേധം നടന്നു.

കലാപം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തുടങ്ങിയ കുറ്റങ്ങളാണ് സജ്ജന്‍കുമാറിനുമേല്‍ ചുമത്തിയിരിരുന്നത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ സജ്ജന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി അടുത്തമാസം പതിനഞ്ചിലേക്കു മാറ്റിയിരുന്നു.

 

(Visited 9 times, 1 visits today)