ശിരോവസ്ത്രം ധരിച്ചതിന് നാലുവയസ്സുകാരിയെ സ്‌ക്കൂളില്‍ നിന്നും സസ്‌പെന്‍ഡ്‌ചെയ്തു.

0

fathima-bebi
അസമില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ നാലുവയസ്സുകാരിയെ സസ്‌പെന്‍ഡ് ചെയ്തു. ഫാത്തിമ ബീബി എന്ന പെണ്‍കുട്ടിയാണ് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഒരു കുട്ടിയ്ക്ക് വേണ്ടി മാത്രം ഡ്രസ് കോഡില്‍ മാറ്റം വരുത്താനാകില്ലെന്നാണ് ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ന്യായം. എന്നാല്‍ ഫാത്തിമയുടെ മാതാപിതാക്കള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.ശിരോവസ്ത്രം ധരിക്കുന്നത് തങ്ങള്‍ പിന്തുടരുന്ന മത വിശ്വാസ പ്രകാരം അത്യാവശ്യമാണെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. സ്‌കൂളിലെ നിയമങ്ങള്‍ അനുസരിക്കാമെങ്കില്‍ മാത്രം നിങ്ങളുടെ കുട്ടിയെ സ്‌കൂളിലേക്കയച്ചാല്‍ മതിയെന്നാണ് സ്‌കൂള്‍ അധികൃതര്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്‌

(Visited 10 times, 1 visits today)