ശശീന്ദ്രന്റെ മരണം : കൊലപാതക സാധ്യത അന്വേഷിക്കണമെന്ന്‌ കോടതി

0

Saseendran
മലബാര്‍ സിമന്റ്‌സ്‌ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തില്‍ കോടതിക്ക്‌ അതൃപ്‌തി. കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്നും അത്‌ അന്വേഷിക്കണമെന്നും എറണാകുളം സെഷന്‍സ്‌ കോടതി പറഞ്ഞു
കേസില്‍ സിബിഐ അറസ്‌റ്റു ചെയ്‌ത വ്യവസായി വി.എം.രാധാകൃഷ്‌ണന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ്‌ സിബിഐ അന്വേഷണത്തിലെ പാളിച്ചകള്‍ കോടതി ചൂണ്ടിക്കാട്ടിയത്‌. സിബിഐയുടെ കേസ്‌ ഡയറി പരിശോധിച്ചതില്‍ നിന്നും കൊലപാതകത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന്‌ സെഷന്‍സ്‌ ജഡ്‌ജി പി.ഉബൈദ്‌ ചൂണ്ടിക്കാട്ടി. ഭാര്യയെ ഒഴിവാക്കി രണ്ടു മക്കളെ മാത്രം കൊലപ്പെടുത്തി ആത്മഹത്യചെയ്യാന്‍ ശശീന്ദ്രനെ പ്രേരിപ്പിച്ചത്‌ എന്തെന്നും കൊടതി ചോദിച്ചു. ശശീന്ദ്രന്റെ പോസ്‌റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ കൊലപാതകത്തിലേക്ക്‌ വിരല്‍ചുണ്ടുന്നുണ്ടെന്നും കഴുത്തില്‍ കണ്ടെത്തിയ രണ്ടു പരുക്കുകള്‍ എങ്ങനെ സംഭവിച്ചതെന്ന്‌ അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐയ്‌ക്ക്‌ അന്വേഷണത്തില്‍ സമ്മര്‍ദ്ദമുണ്ടോ എന്നും കോടതി ആരാഞ്ഞു.

(Visited 4 times, 1 visits today)