വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍

0

Light_Bulb_Image
വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍ നിലവില്‍ വരും. ബിലിങ് ഘടന മാറ്റിക്കൊണ്ടുള്ള സമഗ്രമായ മാറ്റം വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏഴുമുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകും.

പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കന്നവര്‍ക്ക് 100 രൂപ വര്‍ധന യാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഇനി പറയുന്ന നിരക്കാണ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്നത്

വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പൊതുതെളിവെടുപ്പില്‍ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. ഭരണച്ചെലവുകള്‍ കുറയ്ക്കണമെന്ന് റഗുലേറ്ററി കമ്മിഷന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എം. ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ ഈ ആവശ്യം ഉന്നയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. വൈദ്യുതി വാങ്ങുന്നകാര്യത്തിലും ശ്രദ്ധവേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുയൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഇതില്‍ 1.26 പൈസയും ജീവനക്കാരുടെ ശമ്പളവിഹിതമാണ്

 

(Visited 5 times, 1 visits today)