വിവാഹിതരല്ല; റിമയുമായി പ്രണയത്തിലെന്നു ആഷിക് അബു

0

as
താനും റിമ കല്ലിങ്കലുമായുള്ള വിവാഹം കഴിഞ്ഞെന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത! പ്രമുഖ സംവിധായകന്‍ ആഷിക് അബു നിഷേധിച്ചു. അതെ സമയം തങ്ങള്‍ ഗാഢമായ പ്രണയത്തിലാണെന്ന സത്യം ആദ്യമായി ആഷിക് അബു സമ്മതിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിക് അബു പ്രണയ രഹസ്യം തുറന്നു പറഞ്ഞത്.

താനും റിമയുമായുള്ള വിവാഹ വാര്‍ത്ത ത്രസിപ്പിക്കുന്ന ഒന്ന് തന്നെ ആണെങ്കിലും അത് തെറ്റാണ്. തങ്ങള്‍ പരസ്പരം ഗാഢമായ പ്രണയത്തിലാണ് എങ്കിലും വിവാഹം ലോകത്തെ അറിയിച്ചു മാത്രമേ തങ്ങള്‍ നടത്തുകയുള്ളൂ.

നേരത്തെ ഇരുവരും വിവാഹിതരായെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ നായികയായിരുന്നു റിമ. അന്നുതൊട്ട് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇരുവരും അക്കാര്യം സമ്മതിച്ചിരുന്നില്ല. വിവാഹക്കാര്യം വാര്‍ത്തയായതോടെയാണ് പ്രണയ രഹസ്യം ആഷിക് അബു ഇപ്പോള്‍ തുറന്നു സമ്മതിച്ചിരിക്കുന്നത്.

 

 

(Visited 10 times, 1 visits today)