വിരമിച്ച ഉന്നതോദ്യോസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണം

0

p chi
ഉന്നതപദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചാലും അഴിമതി നിരോധനനിയമപ്രകാരം പ്രൊസിക്യൂട്ട് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. കല്‍ക്കരി അഴിമതികേസിലെ സുപ്രീം കോടതി പരാമര്‍ശങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ പ്രതികരിക്കുമെന്ന് ധനമന്ത്രി പി.ചിദംബരം അറിയിച്ചു.

കല്‍ക്കരി അഴിമതിയെക്കുറിച്ച് സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍പരിശോധിച്ചുവരികയാണെന്ന് പ്രദ്‌ന മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ടെ്‌നനും സര്‍ക്കാര്‍മൗനം പാലിക്കില്ലെന്നും ധനമന്ത്രി പി.ചിദംബരം അറിയിച്ചു.

ജോയിന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ വിരമിച്ചാലും ഇവര്‍ക്കെതിരെ അഴിമതിനിരോധനനിയമപ്രകാരം കേസെടുക്കണമെങ്കില്‍മുന്‍കൂര്‍അനുമതി തേടണമെന്ന വ്യവസ്ഥയാണ് പുതുതായി കൊണ്ട് വരുന്നത്. എന്നാല്‍അന്വേഷണത്തില്‍ഈ ഉദ്യോഗസ്ഥര്‍കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അഴിമതിയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍കണ്ട് കെട്ടാം. പരമ്പരാഗസ്വത്തടക്കം ഭര്‍ത്താവിന്റെ മുഴുവന്‍ആസ്തിയുടെയും പകുതി വിവാഹമോചനശേഷം ഭാര്യക്കവകാശപ്പെട്ടതാണെന്ന നിയമഭേദഗതി ശുപാര്‍ശയില്‍അഭിപ്രായ ഭിന്നതമൂലം മന്ത്രിസഭ തീരുമാനമെടുത്തില്ല. മന്ത്രിസഭാ ഉപസമിതി ഇക്കാര്യം പരിശോധിക്കും. രാജ്യാന്തര വിലയിലെ മാറ്റത്തിനനുസരിച്ച് രാജ്യത്തും രാസവള വിലകുറയുമെന്നും ഇതിനാനുപാതികമായി സബ്‌സിഡി കുറക്കുമെന്നും ധനമന്ത്രി പി.ചിദംബരം അറിയിച്ചു.

 

(Visited 8 times, 1 visits today)