വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു

0

v
ബോക്‌സിംഗ് താരവും ഒളിംപിക്‌സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നാഡ. വിജേന്ദറിന്റെ രക്ത മൂത്ര സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും മയക്കു മരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് നാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ കായിക മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്.
വിജേന്ദറടക്കം നാലു പേരിലും നടത്തിയ പരിശോധനാ ഫലത്തില്‍ മയക്കു മരുന്നിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
130 കോടി രൂപ വിലവരുന്ന 26 കിലോഗ്രാം ഹെറോയിന്‍ കടത്തിയ കേസുമായി ബന്ധപ്പെട്ടു വിജേന്ദറിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിജേന്ദറിന്റെ സുഹൃത്തും ബോക്‌സിങ് താരവുമായ രാം സിങ്ങാണ് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്.

(Visited 4 times, 1 visits today)