വാരാപ്പുഴ പെണ്‍വാണിഭക്കേസിലെ പിടികിട്ടാപ്പുള്ളി യെദ്യൂരപ്പയുടെ പാര്‍ട്ടി നേതാവ്

0

 വരാപ്പുഴ പെണ്‍വാണിഭക്കേസിലെ പിടികിട്ടാപ്പുള്ളി കര്‍ണാടകയിലെ യെദ്യൂരപ്പയുടെ പാര്‍ട്ടി നേതാവ്. മലപ്പുറം ജില്ലയിലെ തവനൂര്‍ സ്വദേശിയായ മനോജാണ് വാരാപ്പുഴ പെണ്‍വാണിഭക്കേസിലെ പ്രതി. കേരളാ പോലീസിന്റെ രേഖകളില്‍ പിടികിട്ടാപ്പുള്ളിയായ മനോജ് യെദ്യൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടിയുടെ മലയാളി ഫോറം ജനറല്‍ സെക്രട്ടറിയാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ചെന്നതാണ് മനോജിനെതിരേയുള്ള കുറ്റം. ശോഭാ ജോണില്‍നിന്നാണു മനോജ് കുട്ടിയെ വാങ്ങിയത്. നിരവധി സ്വകാര്യ ബസ് സര്‍വീസുകളും ടൂര്‍ ബിസിനസും നടത്തുന്ന മനോജിനെ ഇതുവരെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മനോജ് പിടികിട്ടാപ്പുള്ളിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ മനോജ്Varapuzha-Sex-Scandal-420x244 ഇപ്പോഴും യെദ്യൂരപ്പയുടെ പാര്‍ട്ടി പ്രവര്‍ത്തകനാണ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വാരാപ്പുഴ പെണ്‍വാണിഭക്കേസ് പുറത്ത് വന്നത്.

(Visited 5 times, 1 visits today)