വാടകയ്ക്ക് വീട് നല്‍കുന്നത് ഇനി പോലീസ് അറിവോടെ മാത്രം

0

PoliceOfficers_KripashankarRaid_PTI1_0_1
വീടു വാടകയ്ക്കു നല്‍കുന്ന ഉടമ ഇനി വാടകക്കാരന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുസഹിതം റജിസ്‌ട്രേഡ് തപാലില്‍ വിവരം പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. പുതുതായി നടപ്പാക്കുന്ന കേരള കെട്ടിട വാടക നിയന്ത്രണ ബില്ലിലാണ് ഈ വ്യവസ്ഥ. അറിയിക്കാന്‍ വീഴ്ചവരുത്തിയാല്‍ ഉടമ 2000 രൂപ പിഴ ഒടുക്കണം. വാടകയ്ക്കു വീടെടുത്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും അനാശാസ്യത്തിനും ഉപയോഗിക്കുന്നതു തടയുകയാണ് പുതിയ വ്യവസ്ഥയുടെ ഉദ്ദേശ്യം.

 

നിലവില്‍ വിദേശികള്‍ക്കു വീടു വാടകയ്ക്കു നല്‍കുമ്പോഴേ പൊലീസിനെ അറിയിക്കേണ്ടതുള്ളൂ. വാടകക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് വീട്ടുടമ സൂക്ഷിക്കണം. വാടകച്ചീട്ട് നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്തിരിക്കണം. മൂന്നു കൊല്ലത്തിലൊരിക്കല്‍ 20% വരെ വാടക വര്‍ധിപ്പിക്കാന്‍ ഉടമയ്ക്ക് അധികാരമുണ്ട്. വീടു വാടകയ്ക്കു നല്‍കുന്ന മുതിര്‍ന്ന പൗരന്‍മാര്‍, വിധവകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്കു പുതിയ നിയമത്തില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഇവര്‍ ഏതു സമയത്ത് ആവശ്യപ്പെട്ടാലും വാടകക്കാര്‍ വീടൊഴിയണം.

 

(Visited 5 times, 1 visits today)