വാഗമണില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് 4 മരണം

0

wagamon
വാഗമണ്‍ തങ്ങള്‍പ്പാറയില്‍ കാര്‍ കൊക്കയിലേക്കുമറിഞ്ഞ് നാലുമരണം. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ആറ് പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആയിരത്തിലധികം അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. കോട്ടയം സ്വദേശി അനീഷ് കുമാര്‍ , ചെങ്ങന്നൂര്‍ സ്വദേശി കെ.ടി.രതീഷ്‌കുമാര്‍, തൊടുപുഴ ആന്റോ പി.ജയിംസ്, ചങ്ങനാശേരി സ്വദേശി ജോസഫ് ജോര്‍ജ് എന്നിവരാണ് മരിച്ചത്. അല്‍ഫോണ്‍സ്, വിഷ്ണുദയാല്‍ എന്നിവര്‍ക്ക് ഗുരുതരപരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ്.

(Visited 8 times, 1 visits today)