വധശിക്ഷ വൈകല്‍: ബുള്ളറുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

0

buller

1993ലെ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന കാര്‍ ബോംബ് ആക്രമണത്തില്‍ ഒമ്പത് പേര്‍ മരണപ്പെട്ട കേസിലെ പ്രതിയായ ദേവീന്ദര്‍ പാല്‍സിംഗ് മുള്ളര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ പ്രത്യേക ടാഡ കോടതി ബുള്ളര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഭൂരിപക്ഷാഭിപ്രായം മാനിച്ച് സുപ്രീംകോടതി വധശിക്ഷ ശരി വെച്ചു. 2003ല്‍ ബുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നെങ്കിലും 2011ല്‍ ഹര്‍ജി തള്ളിയതായി തീരുമാനം വന്നു. ദീര്‍ഘകാലമായി ജയിലില്‍ ശിക്ഷയും കാത്ത് കഴിയുന്നുവെന്നും ഇത് ക്രൂരമായ മൗലികാവകാശലംഘനമാണെന്നും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നും പറഞ്ഞ് സുപ്രീം കോടതിയില്‍ ബുള്ളര്‍ ഹര്‍ജിയില്‍ നല്‍കിയിരുന്നു. ഈ ഹര്‍ജിയിലുള്ള വാദമാണ് ഇന്ന് സുപ്രീം കോടതി കേള്‍ക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന എ ജി പേരര്‍വാളന്‍, ശാന്തന്‍,മുരുകന്‍ എന്നിവരുള്‍പ്പെടെ വധശിക്ഷ കാത്ത് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നവരെ ഈ വിധി ബാധിക്കും.
നിയമപരമായ കാരണങ്ങളാല്‍ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ അപേക്ഷിക്കാന്‍ അവസരമില്ലെന്ന് മുംബൈ സ്‌ഫോടനക്കേസ് പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

(Visited 6 times, 1 visits today)