ലോഡ്‌ഷെഡിങ് സമയം കൂട്ടില്ലെന്ന് മന്ത്രി ആര്യാടന്‍

0

aryadan2ലോഡ്‌ഷെഡിങ് സമയം കൂട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. എന്തുവിലകൊടുത്തും വൈദ്യുതി വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യും. തിരുവനന്തപുരം പേയാട് 33 കെ.വി. സബ്്‌സ്‌റ്റേഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിക്കാലത്ത് തന്നെ വിവിധമാര്‍ഗങ്ങളിലൂടെ 2000 മെഗാവാട്ട് ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ആര്യാടന്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ അധ്യക്ഷനായിരുന്നു. വിളപ്പില്‍ പഞ്ചായത്ത് കൈമാറിയ 18 സെന്റ് സ്ഥലത്താണ് ആറുകോടിരൂപ ചെലവിട്ട് സബ്ബ്്‌സ്‌റ്റേഷന്‍ നിര്‍മിച്ചത്.

 

(Visited 6 times, 1 visits today)