റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ തീ​പി​ടി​ത്തം.

0

ന്യൂ​ഡ​ൽ​ഹി:​റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ തീ​പി​ടി​ത്തം. ഡ​ൽ​ഹി​യി​ലെ കാ​ളി​ന്ദി കു​ഞ്ചി​ലു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ൻ​പ​തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. അ​ഭ​യാ​ര്‍​ഥി​ക​ളെ പു​റ​ത്താ​ക്കു​ന്ന​തി​നാ​യി ക്യാ​ന്പി​നു തീ​വ​ച്ച​താ​ണെ​ന്നാ​ണ് ആ​രോ​പ​ണം.

രാ​ജ്യ​ത്ത് ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കാ​ഷ്മീ​ർ, പ​ശ്ചി​മ​ബം​ഗാ​ള്‍, തു​ട​ങ്ങി​യ സ്ഥലങ്ങ​ളി​ലാ​യാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ള്‍ ക​ഴി​യു​ന്ന​ത്. അ​ഭാ​യാ​ർ​ഥി വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് സു​പ്രീം കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്യാ​ന്പി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ക്യാ​ന്പി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​കു​റി​ച്ചാ​ണ് കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി​യി​രി​ക്കു​ന്ന​ത്. റോ​ഹിം​ഗ്യ​ക​ൾ​ക്കു മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.

(Visited 8 times, 1 visits today)