രാഹുല്‍ മിസ്റ്റര്‍ സ്വര്‍ണക്കരണ്ടി: മോദി

0

modi

കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ബി.ജെ.പിയുടെ താരപ്രചാരകനായ നരേന്ദ്ര മോദിയുടെ പരിഹാസം. രാഹുല്‍ മിസ്റ്റര്‍ ഗോള്‍ഡണ്‍ സ്പൂണ്‍ ആണെന്നാണ് മോദി പരിഹസിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ എന്നാണ് രാഹുല്‍ഗാന്ധി പിരിച്ചുവിടുന്നതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ധൃതിയുണ്ടെന്നും മോദി പറഞ്ഞു.
ഓരോ പാര്‍ട്ടിയും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തുവേണം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍. രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മോദി കുറ്റപ്പെടുത്തി.

(Visited 3 times, 1 visits today)