രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

0

rahul
പഞ്ചായത്തീ രാജിലെ കേരളാ മോഡല്‍ അടുത്തറിയാന്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.15ന് തൃശൂര്‍ ‘കില’യില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ എന്നിവരുമായി ആശയ വിനിമയം നടത്താനും സംവദിക്കാനുമാണ് അദ്ദേഹം എത്തുന്നത്.
നെടമ്പാശേരിയില്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി കാര്‍ മാര്‍ഗം കിലയില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചഭക്ഷണത്തിന് ശേഷം ഷൊര്‍ണൂരിലെ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോവും.

(Visited 2 times, 1 visits today)