യുപിഎ സര്‍ക്കാരില്‍ പ്രതിസന്ധി : മന്‍മോഹന്‍ സിംഗ്

0

man
കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി മനേ#മോഹന്‍സിംഗ് . സമാജ്‌വാദി പാര്‍ട്ടി പിന്തുണ പിന്‍വലിക്കുന്ന കാര്യം തള്ളിക്കളയാനാകില്ല. എങ്കിലും സര്‍ക്കാരിന് ആശങ്കയില്ലെന്നും കാലാവധി തികയ്ക്കുമെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മന്‍മോഹന്‍സിംഗ് പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്പി നേതാവ് മുലായം സിംഗ് യാദവ് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്നും ഇറ്റാവയിലെ റാലിയില്‍ ഇന്നലെ മുലായം പറഞ്ഞു.

(Visited 25 times, 1 visits today)