യുഡിഎഫ് വിടാന്‍ ജെഎസ്എസ് തിരുമാനം

0

K.R._Gouri_Amma_in_2013
യുഡിഎഫില്‍ തുടരേണ്ടതില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ. യുഡിഎഫില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ഗൗരിയമ്മ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പറഞ്ഞു.

പി.സി ജോര്‍ജിനെ ചീഫ് വിപ്പ സ്ഥാനത്ത് നിന്ന് നീക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം യു.ഡി.എഫ് നേതൃത്വം തളളിയ സാഹചര്യത്തിലാണ് മുന്നണി വിടണമെന്ന ആവശ്യം ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മയെ അനുകൂലിക്കുന്ന വിഭാഗമാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്.

എന്നാല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എ.എന്‍. രാജന്‍ ബാബു അടക്കമുളള ഒരു വിഭാഗം മുന്നണി വിടുന്നതടക്കമുളള കടുത്തതീരുമാനങ്ങള്‍ വേണ്ടെന്നുളള നിലപാടിലാണ്. ഇതുവരെ സംസാരിച്ച ആറു ജില്ലാ സെക്രട്ടറിമാരില്‍ അഞ്ചുപേരും മുന്നണി വിടണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുളള പ്രമേയം യോഗത്തില്‍ അവതിരിപ്പിക്കാനും ഗൗരിയമ്മ അനുകൂലികള്‍ ശ്രമം തുടരുന്നുണ്ട്.

 

(Visited 1 times, 1 visits today)