മൊദിയ്ക്ക് അമേരിക്കയിലേയ്ക്ക് ക്ഷണം

0

modi
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ ക്ഷണം. യു.എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം മോദിയെ സന്ദര്‍ശിച്ചു. നേരത്തേ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചു.
18 അംഗ സംഘമാണ് മോദിയെ സന്ദര്‍ശിച്ചത്. അതിഥികള്‍ക്ക് മോദി തന്റെ ഭരണ നേട്ടങ്ങള്‍ വിശദീകരിച്ചു നല്‍കി. ഇതിനു ശേഷമാണ് മോദിക്ക് അമേരിക്ക സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിയത്.
2005ലാണ് അമേരിക്ക നരേന്ദ്രമോദിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത്. മോദിക്ക് അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ മാറ്റമുണ്ടാക്കരുതെന്ന് അമേരിക്കന്‍ മുസ്ലീം കമ്യൂണിറ്റി നേരത്തെ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.

(Visited 2 times, 1 visits today)