മുഷറഫ്‌ സമര്‍പ്പിച്ച മൂന്നാമത്തെ പത്രിക വരണാധികാരി സ്വീകരിച്ചു

0

musharaf

പാക്‌ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്‌ മുന്‍ പ്രസിഡന്റ്‌ ജനറല്‍ പര്‍വേസ്‌ മുഷറഫ്‌ സമര്‍പ്പിച്ച മൂന്നാമത്തെ പത്രിക വരണാധികാരി സ്വീകരിച്ചു. മുഷറഫിനു സ്വാധീനമുള്ള ചിത്രാല്‍ മണ്ഡലത്തിലെ പത്രികയാണ്‌ സ്വീകരിച്ചത്‌. കറാച്ചിയില്‍ സമര്‍പ്പിച്ച പത്രിക എതിര്‍സ്‌ഥാനാര്‍ത്ഥിയുടെ അപ്പീലിനെ തുടര്‍ന്ന്‌ രാവിലെ തള്ളിയിരുന്നു. മുഷറഫ്‌ രണ്ടുവട്ടം ഭരണഘടനാ ലംഘനം നടത്തിയെന്നായിരുന്നു പരാതി.കറാച്ചി, ഇസ്‌�മാബാദ്‌, ചിത്രാല്‍, കസൂര്‍ മണ്ഡലങ്ങളിലാണ്‌ മുഷറഫ്‌ പത്രികകള്‍ സമര്‍പ്പിച്ചത്‌. ഇതില്‍ കസൂറിലെ പത്രികയും നേരത്തേ തള്ളിയിരുന്നു.

ഇസ്ലാമാബാദിലും മുഷറഫിന്റെ പത്രിക സ്വീകരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്‌. അതേസമയം, മുഷറഫിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി പാക്‌ സുപ്രീം കോടതി നാളെ പരിഗണിക്കും. റാവല്‍പിണ്ടി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ തൗഫീക്‌ അലി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഇഫ്‌തിഖര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്‌ പരിഗണിക്കുക.

(Visited 1 times, 1 visits today)