മുഷറഫിനെ അറസ്റ്റ് ചെയ്തു

0

musharaf
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ അറസ്റ്റ് ചെയ്തു. ഇസ്ïാമാബാദില്‍ കീഴടങ്ങലിനുശേഷമായിരുന്നു അറസ്റ്റ്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇന്നലെ മുതല്‍ ഫാംഹൗസില്‍ വീട്ടുതടങ്കലിലായിരുന്നു.

ഇസ്‌ലാമാബാദ് ഹൈക്കോടതി മുഷറഫിന്റെ ജാമ്യം റദ്ദാക്കിയതോടെയാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ വാദം കേള്‍ക്കാനെത്തിയ മുഷറഫ് ഉത്തരവിനെത്തുടര്‍ന്ന് കോടതിയില്‍നിന്ന് രക്ഷപെട്ട് ഫാം ഹൗസില്‍ അഭയം തേടുകയായിരുന്നു.

പര്‍വേസ് മുഷറഫിനെതിരായ കേസ് പരിഗണിച്ച ഇസ്‌ലാമാദ് ഹൈക്കോടതിയില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. 2007ല്‍അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിന്റെ തുടര്‍ച്ചയായി 60ജഡ്ജിമാരെ പുറത്താക്കുകയും ചെയ്ത കേസിലാണ് മുഷറഫിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അറസ്റ്റ് ചെയ്യുന്നതിനുള്ള സ്‌റ്റേ നീട്ടിനല്‍കണമെന്ന മുഷറഫിന്റെ അപേക്ഷ കോടതി തള്ളി. ഉത്തരവ് വന്നയുടനെ അംഗരക്ഷകരുടെ സഹായത്തോടെ മുഷറഫ് കോടതിമുറിക്കുള്വില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

 

(Visited 3 times, 1 visits today)