മുഖ്യമന്ത്രി ക്ലിഫ് ഹൗസ് ദുരുപയോഗം ചെയ്തു: വിഎസ്

0

ഗണേഷ്‌യാമിനി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഗണേഷ് യാമിനി പ്രശ്‌നത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് മുഖ്യമന്ത്രി ക്ലിഫ് ഹൗസ് ദുരുപയോഗം ചെയ്തതായി വിഎസ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് വിഎസ് പറഞ്ഞു.
ഗാര്‍ഹിക പീഡനത്തിനാണ് യാമിനി ഗണേഷിനെതിരായി പരാതി നല്‍കിയത്. എന്നാല്‍ ഗാര്‍ഹിക പീഡനത്തിന് ഗണേഷിനെതിരെ കേസെടുത്തില്ല. ഗണേഷ് പ്രശ്‌നത്തില്‍ ഇരയായ യാമിനെ കബളിപ്പിക്കാനുള്ള വ്യവസ്ഥ മുഖ്യമന്ത്രി ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെനന്നും നിയമസഭാ സമ്മേളനം കഴിയുന്നതുവരെ ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതേസമയം ഗണേഷ് പ്രശ്‌നത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

(Visited 12 times, 1 visits today)