മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ല; ഗൗരിയമ്മ

0

JSS
മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയില്ലെന്ന് ഗൗരിയമ്മ. മുന്നണി വിട്ടാലും പാര്‍ട്ടി അണികള്‍ ഒപ്പമുണ്ടാകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ഗൗരിയമ്മവ്യക്തമാക്കി.
പാര്‍ട്ടിയുടെ അഭിപ്രായം പറയാന്‍ രാജന്‍ ബാബുവിനെ ചുമതലപ്പെടുത്തിയിട്ടില്ല. മുന്‍ എംഎല്‍എ കെകെ ഷാജുവിനെതിരെ പാര്‍ട്ടി നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.
ജെഎസ്എസ് യുഡിഎഫ് വിടാനുള്ള തീരുമാനത്തില്‍ രാജന്‍ ബാബു നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ജെഎസ്എസ് യോഗത്തില്‍ നിന്നും കെകെ ഷാജു ഇറങ്ങിപ്പോയതാണ് നടപടിയിലേക്ക് നീങ്ങാനുള്ള കാരണം.
മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയില്ലെന്ന് ഗൗരിയമ്മ. മുന്നണി വിട്ടാലും പാര്‍ട്ടി അണികള്‍ ഒപ്പമുണ്ടാകുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും ഗൗരിയമ്മ.
ഏതുവിധേനയും പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രിയും മറ്റ് യുഡിഎഫ് നേതാക്കളും ശ്രമം തുടരുന്നരുന്നതിന് ഇടയിലാണ് ഗൗരിയമ്മ നിലപാട് ശക്തമാക്കിയത്.

(Visited 4 times, 1 visits today)