മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു

0

lk

ഗണേഷ് യാമിനി വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭാ നടപടികള്‍ ഇന്നും സ്തംഭിപ്പിച്ചു. സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു തൊട്ടുതാഴെയെത്തി പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ശൂന്യവേള റദ്ദാക്കിയ സ്പീക്കറെ നിയമനിര്‍മാണ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കാത്തരീതിയിലായിരുന്നു ബഹളം.

രാവിലെ പ്ലക്കാര്‍ഡുകളുമേന്തി സഭയില്‍ എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനു സബ്മിഷന്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് രാവിലെ ഒരുമണിക്കൂറോളം സഭാനടപടികള്‍ നിര്‍ത്തിവച്ചു. സഭപിന്നീട് ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു.

 

(Visited 3 times, 1 visits today)