മുകേഷ് അംബാനിക്ക് സുരക്ഷ അനുവദിച്ചതിനെതിരെ സുപ്രീംകോടതി

0

ambani
റിലയന്‍സ് മേധാവി മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കിയതിനെതിരെ സുപ്രീംകോടതി. സ്വകാര്യ വ്യക്തികള്‍ക്ക് ഇത്തരത്തില്‍സുരക്ഷ നല്‍കുമ്പോള്‍, സാധാരണ ജനങ്ങള്‍ക്ക് ആര് സംരക്ഷണം നല്‍കുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. മതിയായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ഡല്‍ഹിയില്‍അഞ്ചുവയസുകാരി പീഢിപ്പിക്കപ്പെടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.

ഭീഷണിക്കത്ത് കിട്ടിയെന്ന പേരില്‍മുകേഷ് അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ അനുവദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പൊതു സുരക്ഷ ഉറപ്പാക്കാന്‍നിയോഗിക്കപ്പെടേണ്ട കമാന്‍ഡോകളടക്കമുള്ളവരെ

എന്തടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍സാധാരണ ജനങ്ങളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍പറയണം. തലസ്ഥാന നഗരത്തില്‍പോലും ജനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ല. ഉണ്ടായിരുന്നെങ്കില്‍അഞ്ച് വയസുള്ള പിഞ്ചുകുഞ്ഞ് പീഢിപ്പിക്കപ്പെടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.

ഇന്ത്യന്‍മുജാഹിദീന്റെ പേരില്‍വന്ന ഭീഷണിക്കത്ത് ചൂണ്ടിക്കാട്ടിയാണ് മുകേഷ് അംബാനി സെഡ് കാറ്റഗറി സുരക്ഷ ആവശ്യപ്പെട്ടത്. രണ്ട് മാസത്തിനകം സര്‍ക്കാര്‍ഇതനുവദിക്കുകയും ചെയ്തു. ഇപ്പോള്‍സിഐഎസ്എഫ് ഭടന്മാരടക്കം 33 കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍അംബാനിയെ അനുഗമിക്കുന്നുണ്ട്. സെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യവ്യക്തിയാണ് അംബാനി. രാജ്യത്ത് ഒരു ലക്ഷം ജനങ്ങള്‍ക്ക് 133 പൊലീസുകാര്‍മാത്രമുള്ളപ്പോഴാണ് നടപടി.

 

(Visited 8 times, 1 visits today)