മുംബൈ സ്‌ഫോടനം: ശിക്ഷ മാറ്റിവെക്കാനാകില്ലെന്ന് സുപ്രീംകോടതി

0

supreme-court-India
മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ചുള്ള മൂന്ന് ഹര്‍ജികള്‍ കോടതി തള്ളി. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സഞ്ജയ് ദത്ത് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടാണ് സഞ്ജയ് ദത്ത് ഇന്നലെ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
കീഴടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദത്ത് കോടതിയെ സമീപിച്ചത്. തനിക്ക് മാപ്പ് നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വെക്കണമെന്നും ഏറ്റെടുത്ത സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് ആറ് മാസംകൂടി സമയം അനുവദിക്കണമെന്നും പറഞ്ഞായിരുന്നു സഞ്ജയ് ദത്ത് അപേക്ഷ നല്‍കിയത്. ഈ മാസം പതിനെട്ടിനകം കീഴടങ്ങണമെന്ന കോടതി വിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ദത്ത് ആവശ്യപ്പെട്ടത്.

(Visited 2 times, 1 visits today)