മുംബൈ ഭീകരാക്രമണക്കേസിലെ പ്രോസിക്യൂട്ടറെ വെടിവച്ചുകൊന്നു

0

പാകിസ്ഥാനില്‍ സര്‍ക്കാര്‍ അഭിഭാഷകനെ വെടിവച്ചുകൊന്നു. ചൌധരി സുല്‍ഫിക്കര്‍ അലി എന്ന പ്രോസിക്യൂട്ടര്‍ ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരാണ് വെടിയുതിര്‍ത്തത്.

ബേനസീര്‍ ഭൂട്ടോ വധക്കേസിലെയും മുംബൈ ഭീകരാക്രമണക്കേസിലെയും പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ച രാവിലെ ഇസ്ലാമാബാദില്‍ ഇദ്ദേഹത്തിന്റെ കാറിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

2007ല്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഭീകര വിരുദ്ധ കോടതിയില്‍ ഹാജരാകാനിരിക്കുകയായിരുന്നു അദ്ദേഹം.Chaudhry-Zulfiqar_2553297b

(Visited 8 times, 1 visits today)