മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 34 മരണം

0

thane_building_collapse_rescue_280_635007448096274120
താനെയ്ക്കടുത്തു മുംബൈയില്‍ ഏഴുനില താമസ സമുച്ചയം തകര്‍ന്നു മരിച്ചവരുടെ എണ്ണം 34 ആയി. അന്‍പതോളം പേര്‍ക്കു പരുക്കേറ്റു. ഒട്ടേറെപ്പേരുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ബലക്കുറവിനെത്തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം.

നാലുനില വരെയേ താമസക്കാര്‍ ഉണ്ടായിരുന്നുള്ളു. മുകള്‍ നിലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കെട്ടിടം അനധികൃതമായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നൂറിലേറെ പൊലീസുകാരും അഗ്‌നിശമന സേനയും സമീപവാസികളും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

 

(Visited 7 times, 1 visits today)