മീന്‍ കട്‌ലററ്‌

0

1. മീന്‍ അരക്കിലോ
2. പച്ചമുളക് എട്ടെണ്ണം
3. സവാള നാലെണ്ണം
4. ഇഞ്ചി നാലു കഷണം
5. റൊട്ടിപ്പൊടി അര കപ്പ്
6. മുട്ട രണ്ടെണ്ണം
7. റൊട്ടി (വെള്ളത്തില്‍ മുക്കിപിഴിഞ്ഞെടുത്തത്) നാലു കഷണം

മീന്‍ വൃത്തിയാക്കി വേവിച്ച് മുള്ളും തൊലിയും മാറ്റി നുറുക്കിവെക്കുക. സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പൊടിയായി അരിയണം. രണ്ടു ടീസ്​പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ മുറിച്ച ചേരുവകള്‍ ഇട്ട് നന്നായി ഇളക്കണം. എന്നിട്ട് ഇറക്കി മീന്‍ ചേര്‍ത്ത് യോജിപ്പിച്ചു വെക്കണം. റൊട്ടിക്കഷണം മീനില്‍ ചേര്‍ത്ത് യോജിപ്പിച്ചശേഷം ചെറുതായി ഉരുട്ടി കട്‌ലറ്റ് ആകൃതിയില്‍ പരത്തി വെക്കണം. മുട്ട കുറച്ച് അടിച്ചശേഷം ഉരുട്ടിയ കട്‌ലറ്റ് ഇതില്‍ മുക്കിയെടുത്ത് റൊട്ടിപ്പൊടികൊണ്ട് ഒരുപോലെ പൊതിയണം. ചൂടായ എണ്ണയിലിട്ട് പൊരിച്ച് കോരിയെടുക്കുക.

(Visited 20 times, 1 visits today)